ഷെരീഫിനെതിരായ പനാമാഗേറ്റ്‌ കേസില്‍ പാക്‌ സുപ്രീം കോടതി വാദം പുനരാരംഭിച്ചു

ഇസ്ലാമാബാദ്‌: പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനും കുടുംബത്തിനുമെതിരായ പനാമാഗേറ്റ്‌ അഴിമതി കേസില്‍ പാക്‌ സുപ്രീം കോടതിയില്‍ വാദം പുനരാരംഭിച്ചു. ഒരാഴ്‌ച മുന്‍പാണ്‌ അന്വേഷണ സംഘം ഷെരീഫിനും മക്കള്‍ക്കുമെതിരേ പുതിയ അഴിമതിക്കേസ്‌ ശിപാര്‍ശ ചെയ്‌തുകൊണ്ടുള്ള അന്തിമ റിപ്പോര്‍ട്ട്‌ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്‌.

60 ദിവസം നീണ്ട അന്വേഷണത്തിനുശേഷം ആറംഗ അന്വേഷണ ഉദ്യോഗസ്‌ഥര്‍ കഴിഞ്ഞ പത്തിനാണ്‌ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. വാദം തുടങ്ങുന്നതിന്റെ ഭാഗമായി 700 പോലീസുകാരെയും സൈനികരെയും ഉദ്യോഗസ്‌ഥരെയും വിന്യസിച്ച്‌ സുപ്രീം കോടതിയില്‍ കനത്ത സുരക്ഷാ സന്നാഹമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. നവാസ്‌ ഷെരീഫ്‌, മക്കളായ ഹസന്‍ നവാസ്‌, ഹുസൈന്‍ നവാസ്‌, മറിയം നവാസ്‌ എന്നിവര്‍ക്കെതിരേയാണ്‌ അഴിമതി കേസ്‌ അന്വേഷണം സംഘം ശിപാര്‍ശ ചെയ്‌തിരിക്കുന്നത്‌.

അതേസമയം, റിപ്പോര്‍ട്ടിനെ തള്ളിയ നവാസ്‌ ഷെരീഫ്‌ പ്രതിപക്ഷത്തിന്റെ രാജി ആവശ്യം നിരാകരിച്ചു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here