ശ്രീലങ്കന്‍ പര്യടനം വിജയ്‌യിക്കു പരുക്ക്‌; ശിഖര്‍ ധവാന്‍ പകരക്കാരന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന്‌ ഓപ്പണിങ്‌ ബാറ്റ്‌സ്മാന്‍ മുരളി വിജയ്‌യെ ഒഴിവാക്കി.

കൈമുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്നാണ്‌ വിജയിയെ പര്യടനത്തില്‍ നിന്ന്‌ ഒഴിവാക്കുന്നത്‌. പകരക്കാരനായി ശിഖര്‍ ധവാന്‍ ടീമിനൊപ്പം ചേരും.

ഈ വര്‍ഷമാദ്യം നാട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന പരമ്പരയ്‌ക്കിടെയാണ്‌ വിജയ്‌ക്കു പരുക്കേറ്റത്‌. ഇത്തേുടര്‍ന്ന്‌ ഐ.പി.എല്‍. മത്സരങ്ങളും താരത്തിനു നഷ്‌ടമായിരുന്നു.

പരുക്കില്‍ നിന്ന്‌ പൂര്‍ണമായും മുക്‌തനാകാത്തതിനെത്തുടര്‍ന്നാണ്‌ ഇപ്പോള്‍ ലങ്കന്‍ പര്യടനത്തില്‍ നിന്നു മാറ്റിനിര്‍ത്തുന്നത്‌.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം ഫോമിനെ തുടര്‍ന്ന്‌ ടെസ്‌റ്റ് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ധവാന്‍ ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റിലൂടെ ഫോം വീണ്ടെടുത്തിരുന്നു.

പിന്നീട്‌ വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന പരമ്പരയിലും മികച്ച പ്രകടനം കാഴ്‌ചവച്ച ധവാന്‌ ടെസ്‌റ്റ് ടീമിലേക്ക്‌ ശക്‌തമായി തിരിച്ചുവരാനുള്ള അവസരമാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.

മൂന്ന്‌ ടെസ്‌റ്റുകളും അഞ്ച്‌ ഏകദിനങ്ങളും ഒരു ട്വന്റി20യും അടങ്ങുന്നതാണ്‌ ശ്രീലങ്കന്‍ പര്യടനം.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here