ദിലീപ് നഗ്നചിത്രം ആവശ്യപ്പെട്ടു; പുറത്തുകൊണ്ടുവന്നത് ശാസ്ത്രീയ ചോദ്യം ചെയ്യലിലെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയുമായി നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് പുറത്തുകൊണ്ടുവന്നത് ശാസ്ത്രീയമായ ചോദ്യം ചെയ്യലിലെന്ന് പോലീസ്. സുനിയെ അറിയില്ലെന്ന് പറയുന്ന ദിലീപ് തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ നിശബ്ദത പാലിക്കുകയോ നിസ്സഹകരിക്കുകയോ ചെയ്തിരുന്ന ദിലീപ് പോലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലില്‍ കെണിയില്‍പെട്ടുവെന്നാണ് പറയുന്നത്.

ദിലീപ് നടിയുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടു. നടിയുമായി താന്‍ ഉറ്റബന്ധത്തിലാണെന്നും ചിത്രമെടുത്ത് നല്‍കാമെന്നും സുനി ദിലീപിനെ ധരിപ്പിച്ചു. ദിലീപ് ഇതിന് പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നാല്‍ നടിയെ സുനി ശാരീരികമായി ഉപദ്രവിക്കുമെന്ന് ദിലീപ് കരുതിയില്ല. സംഭവത്തെ കുറിച്ച് നടിയും പുറത്തുപറയുമെന്ന ധാരണ ഇവര്‍ക്കുണ്ടായിരുന്നില്ല.

ചിത്രങ്ങള്‍ പുറത്തുവന്നാല്‍ താനും കുടുങ്ങില്ലേ എന്നും സുനി ദിലീപിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ പുറത്തായതാണെന്ന് പറഞ്ഞാല്‍ മതിയെന്നാണ് മറുപടി നല്‍കിയതെന്നും പോലീസ് പറയുന്നു.

അതിനിടെ, നടിയുടെ ചിത്രം പകര്‍ത്തിയ മെമ്മറി കാര്‍ഡ് ദിലീപിന്റെ ഉറ്റ സുഹൃത്ത് വഴി വിദേശത്തേക്ക് കടത്തിയെന്നും അതല്ല, സുനിയുടെ മുന്‍ അഭിഭാഷകന്‍ ഒളിവില്‍ പ്രതീക്ഷ ചാക്കോയുടെ പക്കല്‍ ഏല്‍പ്പിച്ചിരുന്നുവെന്നും ആ കാര്‍ഡിലെ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞിരുന്നുവെന്നും അതാണ് കഴിഞ്ഞ ദിവസം റെയ്ഡില്‍ കണ്ടെടുത്തതെന്നുമുള്ള വ്യത്യസ്തമായ വാദങ്ങളും പോലീസ് നിരത്തുന്നുണ്ട്. മെമ്മറി കാര്‍ഡില്‍ നിന്ന് നീക്കിയ ദൃശ്യങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് പോലീസ് പറയുന്നത്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here