ടിബറ്റിൽ മസിലുരുട്ടി ചൈനാപ്പട്ടാളം; സൈനികാഭ്യാസം 11 മണിക്കൂർ നീണ്ടു

ബെയ്‌ജിങ്∙ ടിബറ്റിലെ പർവതമേഖലയിൽ ചൈനാപ്പട്ടാളം 11 മണിക്കൂർ നീണ്ട സൈനികാഭ്യാസം നടത്തി. സിക്കിം മേഖലയിൽ ദോക്‌ ലായിൽ ഇന്ത്യ–ചൈന സൈനികർ മുഖാമുഖം നിൽക്കുന്നതു തുടരുന്നതിനിടെയാണു വടക്കുപടിഞ്ഞാറൻ ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിൽ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ) സൈനികാഭ്യാസം നടത്തിയതായി ചൈനീസ് ടിവി റിപ്പോർട്ട് ചെയ്‌തത്.

ദ്രുത സേനാ വിന്യാസം മുതൽ നവീന ആയുധങ്ങൾ വരെ അഭ്യാസത്തിൽ ഉപയോഗിച്ചതായി ചൈന പുറത്തുവിട്ട വിഡിയോയിൽ കാണാം. ഇന്ത്യ–ചൈന നിയന്ത്രണ രേഖയിൽ(എൽഎസി) കാവലുള്ള പിഎൽഎ ടിബറ്റ് കമാൻഡ് ആണ് അഭ്യാസത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ ജൂൺ 16നു സിക്കിം മേഖലയിൽ ദോക് ‌ലായിൽ ചൈനീസ് പട്ടാളക്കാരുടെ നിർമാണപ്രവൃത്തി ഇന്ത്യൻ സൈന്യം തടഞ്ഞതിനെത്തുടർന്നാണ് അതിർത്തിയിൽ തർക്കം ഉടലെടുത്തത്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here