ഖത്തര്‍ പ്രതിസന്ധി: ഹാക്കിങ്‌ ആരോപണം യു.എ.ഇ. നിഷേധിച്ചു

ദോഹ: ഖത്തറിന്റെ ഔദ്യോഗിക ന്യൂസ്‌ ഏജന്‍സിയുടെ വെബ്‌സൈറ്റ്‌ കഴിഞ്ഞ മേയില്‍ യു.എ.ഇ. ഹാക്ക്‌ ചെയ്‌തെന്ന്‌ ആരോപണം.

ഖത്തറും അയല്‍രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനു വഴിവച്ചത്‌ യു.എ.ഇയുടെ ഹാക്കിങ്ങാണെന്ന ആരോപണം വാഷിങ്‌ടണ്‍ പോസ്‌റ്റാണു പുറത്തുവിട്ടത്‌.

ആരോപണം യു.എ.ഇ. തള്ളിയിട്ടുണ്ട്‌. മേയ്‌ 23 നു ഖത്തറിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്യുന്നതു സംബന്ധിച്ചു യു.എ.ഇയിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ ചര്‍ച്ച നടത്തിയെന്നാണു യു.എസ്‌. ഇന്റലിജന്‍സ്‌ ഏജന്‍സി ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ചു വാഷിങ്‌ടണ്‍ പോസ്‌റ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

വെബ്‌സൈറ്റില്‍ വന്ന വാര്‍ത്തയുടെ പേരിലാണു സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഭീകരര്‍ക്കു ഖത്തര്‍ പിന്തുണ നല്‍കുന്നെന്ന്‌ ആരോപിച്ച്‌ ഉപരോധത്തിനു തുടക്കമിട്ടത്‌.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here