വൈദ്യുതി മേഖല വന്‍ പ്രതിസന്ധിയിലേക്ക്​

തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കു​റ​വ്​ മൂലം സം​സ്ഥാ​ന​ത്തിന്‍റെ വൈ​ദ്യു​തി മേ​ഖ​ല​യി​ല്‍ വ​ന്‍ പ്ര​തി​സ​ന്ധി. സ​മീ​പ ഭാ​വി​യി​ല്‍ മ​ഴ മെ​ച്ച​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ വി​ല കൂ​ടി​യ താ​പ​വൈ​ദ്യു​തി വാ​ങ്ങു​ക​യോ വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക​യോ വേ​ണ്ടി വ​രും. സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്തു​നി​ന്ന്​ വൈ​ദ്യു​തി ല​ഭ്യ​മാ​കു​ന്ന​തു​കൊ​ണ്ടാ​ണ്​ പി​ടി​ച്ചു നി​ല്‍​ക്കു​ന്ന​ത്. ഇ​തു വൈ​ദ്യു​തി സ​ര്‍​ചാ​ര്‍​ജ്​ രൂ​പ​ത്തി​ല്‍ വ​ലി​യ സാമ്പത്തിക ബാ​ധ്യ​ത ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ വ​രു​ത്തും.
ഞാ​യ​റാ​ഴ്​​ച​യി​ലെ ക​ണ​ക്ക്​ പ്ര​കാ​രം എ​ല്ലാ ജ​ല​സം​ഭ​ര​ണി​ക​ളി​ലു​മാ​യി വെ​റും 908.68 ദ​ശ​ല​ക്ഷം യുണിറ്റ്നുള്ള വെ​ള്ളം മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മോ​ശം നീ​രൊ​ഴു​ക്കു​ണ്ടാ​യ 2012-13ന്​ ​തു​ല്യ​മാ​ണ്​ സ്​​ഥി​തി. ക​ഴി​ഞ്ഞ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ജൂ​ലൈ 16ന്​ 1608.12 ​ദ​ശ​ല​ക്ഷം യൂ​നി​റ്റി​നു​ള്ള വെ​ള്ളം അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ല​ഭ്യ​മാ​യി​രു​ന്നു. ഇ​ക്കൊ​ല്ലം അ​തി​നെ​ക്കാ​ള്‍ 699.42 ദ​ശ​ല​ക്ഷം കു​റ​വാ​ണ്. 2007-08ല്‍ ​ഇ​തേ​സ​മ​യ​ത്ത്​ 2179.69 ദ​ശ​ല​ക്ഷ​വും 2015ല്‍ 1711.97 ​ദ​ശ​ല​ക്ഷ​വും 2013ല്‍ 2424.54 ​ദ​ശ​ല​ക്ഷ​വും 2014ല്‍ 1053.33 ​ദ​ശ​ല​ക്ഷ​വും യൂ​നി​റ്റി​നു​ള്ള വെ​ള്ളം ല​ഭി​ച്ചി​രു​ന്നു. ഇ​ക്കു​റി ഒ​ട്ടും പ്ര​തീ​ക്ഷാ​പ​ര​മ​ല്ല സ്​​ഥി​തി. ജൂ​ണ്‍, ​ജൂ​ലൈ മാ​സ​ത്തി​ലാ​ണ്​ ഏ​റ്റ​വും നീ​രൊ​ഴു​ക്ക്​ ല​ഭി​ക്കു​ക. ജൂ​ലൈ​യി​ല്‍ 1551.40 ദ​ശ​ല​ക്ഷം യൂ​നി​റ്റി​നു​ള്ള നീ​രൊ​ഴു​ക്കാ​ണ്​ ശ​രാ​ശ​രി കിട്ടേണ്ടത്. ജൂ​ലൈ 16 വ​രെ 750.68 ദ​ശ​ല​ക്ഷം യൂ​നി​റ്റി​​ന്‍റെ വെ​ള്ളം കി​ട്ട​ണം. എ​ന്നാ​ല്‍, 257.12 ദ​ശ​ല​ക്ഷം യൂ​നി​റ്റി​നു​ള്ള വെ​ള്ള​മേ ജൂ​ലൈ 16വ​രെ ഒ​ഴു​കി​യെ​ത്തി​യി​ട്ടു​ള്ളൂ.
വ​രും മാ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്​​തി​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ ബോ​ര്‍​ഡ്​ കൈ​വി​ട്ടി​ട്ടി​ല്ല. എ​ങ്കി​ലും പ്ര​തി​സ​ന്ധി വ​ന്നാ​ല്‍ നേ​രി​ടാ​ന്‍ ത​യാ​റെ​ടു​പ്പ്​ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here