ബ്രക്‌സിറ്റ് സെക്രട്ടറി ബ്രസല്‍സില്‍

ബ്രസല്‍സ്: ബ്രക്‌സിറ്റ് രണ്ടാം വട്ട ഔപചാരിക ചര്‍ച്ചകള്‍ക്കായി ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ബ്രസല്‍സില്‍. ബ്രക്‌സിറ്റ് മൂലം ആശങ്കയിലായ യുകെയില്‍ ജീവിയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാരുടെയും യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന ബ്രിട്ടീഷുകാരുടെയും ഭാവി സംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. യൂണിയന്‍ പൗരന്‍മാരുടെ കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷം മതി വ്യാപാരപരമായ ചര്‍ച്ചകള്‍ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ നിലപാട്.
കഴിഞ്ഞ മാസം നടന്ന ബ്രക്‌സിറ്റ് ചര്‍ച്ചയുടെ ആദ്യ ഘട്ടം നല്ല തുടക്കമായിരുന്നെന്നും ഈ ആഴ്ച ഇതില്‍ നിര്‍ണായകമായ പുരോഗതികള്‍ ഉണ്ടാകുമെന്നും ഡേവിസ് വ്യക്തമാക്കുന്നു. ബ്രക്‌സിറ്റിന് ശേഷം ഇരു ഭാഗത്തുമുള്ള പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഈ അവസരത്തില്‍ മുന്തിയ പരിഗണനയേകുന്നതെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.
യുകെയില്‍ കഴിയുന്നു 30 ലക്ഷത്തോളം വരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ബ്രക്‌സിറ്റിന് ശേഷം ‘ സെറ്റില്‍ഡ് സ്റ്റാറ്റസ്’ നല്‍കുമെന്ന് പ്രധാനമന്ത്രി തെരേസ മേ വാഗ്ദാനം ചെയ്തിരുന്നു.
ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ ത്വരിതപ്പെടുത്താനുള്ള ഡേവിഡ് ഡേവിസിന്‍റെ ആഹ്വാനം ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ ഗൗരവപരമായ തലത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ സൂചനയാണ് നല്‍കുന്നതെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പൗരന്‍മാരുടെ അവകാശം , ഡൈവോഴ്‌സ് ബില്‍ പേമെന്റ് തുടങ്ങിയ കാര്യത്തില്‍ തീരുമാനമായാല്‍ മാത്രമേ വ്യാപാരപരമായ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളുവെന്ന യൂണിയന്‍റെ കടുത്ത നിലപാടാണ് യുകെയുടെ സമീപനം തെരേസയെയും കൂട്ടരെയും വിട്ടുവീഴ്ചയ്ക്ക് പ്രേരിപ്പിച്ചത്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here