ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

ഫേസ്ബുക്ക് ഇന്ത്യക്കാരുടെ ഇടയില്‍ ഒഴിച്ചുകൂട്ടാന്‍ കഴിയാത്ത ഒരു സാധനമായി മാറിയിരിക്കുന്നു. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമതെത്തി. ഇത്രയുംകാലം ഒന്നാമതായിരുന്ന അമേരിക്കയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫേസ്ബുക്ക് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ജൂലൈ 13ലെ കണക്ക് അനുസരിച്ച്‌ 241 മില്യണ്‍ ഇന്ത്യക്കാരാണ് ഫേസ്ബുക്കിലുള്ളത്. ഫേസ്ബുക്ക് ഉപയോഗിക്കുന്ന അമേരിക്കക്കാരുടെ എണ്ണം 240 മില്യണാണ്. ഇപ്പോള്‍ ലോകത്താകമാനം രണ്ടു ബില്യണ്‍ പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വരെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ അമേരിക്ക ഏറെ മുന്നിലായിരുന്നു. എന്നാല്‍ 2017ല്‍ തുടക്കംമുതല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഏഴാം മാസം പാതിയെത്തുമ്ബോള്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here