ന്യൂനപക്ഷ സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് കോര്‍ബിന്‍

ലണ്ടന്‍ : തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസം ഒന്ന് കഴിഞ്ഞിട്ടും കേവല ഭൂരിപക്ഷം തെളിയിച്ച് ശക്തമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത തെരേസ മേയ്‌ക്കെതിരെ രാജ്യവ്യാപക പ്രചാരണവുമായി ലേബര്‍. ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ആണ് കണ്‍സര്‍വേറ്റീവ് ന്യൂനപക്ഷ സര്‍ക്കാരിനെതിരെ പ്രചാരണം നയിക്കുന്നത് . തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അതേ ശൈലിയില്‍ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ആണ് പ്രചാരണം. ശരിയായ നേതൃത്വം, ആശയങ്ങള്‍, മറുപടികള്‍ എന്നിവയില്ലാത്ത പ്രേത സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് കോര്‍ബിന്‍ കുറ്റപ്പെടുത്തുന്നു.

പേരിന് മാത്രമാണ് ഒരു സര്‍ക്കാര്‍ ഇവിടെയുള്ളത്. മറ്റു പാര്‍ട്ടികളോട് തങ്ങളുടെ നയവും സമീപനവും മാറ്റാന്‍ ലേബര്‍ ആഹ്വാനം ചെയ്യുന്നു. ഓട്ടം വരെ പാര്‍ലമെന്റ് നടപടികള്‍ വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശ്യമെന്നും കോര്‍ബിന്‍ കുറ്റപ്പെടുത്തി. കണ്‍സര്‍വേറ്റീവുകള്‍ക്ക് ഭരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ മാറിത്തരണമെന്നും ലേബര്‍ ഔദ്യോഗിക പ്രതിപക്ഷമെന്നതിനേക്കാള്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാപ്തമായ കക്ഷിയാണെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടോറികളില്‍ നിന്ന് തിരിച്ചുപിടിച്ച നിര്‍ണ്ണായക സീറ്റുകളില്‍ കോര്‍ബിന്‍ സന്ദര്‍ശനം നടത്തും. തിരഞ്ഞെടുപ്പിനേഷം ലേബറിന് വലിയ ജനപിന്തുണയാണ് കിട്ടുന്നത്. ഡിയുപിയുമായുള്ള കൂട്ടുകെട്ടും ബ്രക്സിറ്റ് വിഷയവും സ്വന്തം പാര്‍ട്ടിയില്‍ തന്നെ തെരേസ മെയ്‌ക്ക്‌ വെല്ലുവിളി ഉയരുന്നുണ്ട്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here