ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതി​​​ന്‍റെ ഭാഗമായി എസ്​.ബി.​ഐ സേവന നിരക്കുകളില്‍ ഇളവ്​

മുംബൈ: ഇന്‍റര്‍നെറ്റ്​ ബാങ്കിങ്​, മൊബൈല്‍ ബാങ്കിങ്​ എന്നിവ ഉപയോഗിച്ച്‌​ ആര്‍.ടി.ജി.എസ്​, എന്‍.ഇ.എഫ്​.ടി തുടങ്ങിയവയിലൂടെ പണം കൈമാറുന്നതിനുള്ള സേവന നിരക്കുകളില്‍ എസ്​.ബി.​ഐ കുറവ്​ വരുത്തി. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതി​​​ന്‍റെ ഭാഗമായാണ്​ നിരക്കുകളില്‍ കുറവ്​ വരുത്തി​യതെന്ന്​ എസ്​.ബി.​ഐ അറിയിച്ചു.

എന്‍.ഇ.എഫ്​.ടിയിലൂടെ 10,000 രൂപ വരെ കൈമാറുന്നതിന്​ 2 രൂപ എസ്​.ബി.​ഐ സേവന നിരക്ക്​ ചുമത്തിയിരുന്നു. ഇത്​ ഒരു രൂപയായാണ്​ കുറച്ചിരിക്കുന്നത്​. 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കൈമാറ്റത്തിനുള്ള നിരക്ക്​ 4 രൂപയില്‍ നിന്ന്​ രണ്ട്​ രൂപയായി കുറച്ചിട്ടുണ്ട്​.
ആര്‍.ടി.ജി.എസ്​ വഴി രണ്ട്​ ലക്ഷം മുതല്‍ അഞ്ച്​ ലക്ഷം വരെ കൈമാറുംബോള്‍ മുന്‍പ്‌ എസ്​.ബി.​ഐ 20 രൂപ സേവന നിരക്കായി ചുമത്തിയിരുന്നു. ഇത്​ അഞ്ച്​ രൂപയായി കുറയും. 75 ശതമാനത്തി​​​ന്‍റെ കുറവാണ്​ ഇതില്‍ വരുത്തിയിരിക്കുന്നത്​.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here