ജിയോയുടെ 399 രൂപയുടെ അത്യുഗ്രന്‍ ഓഫര്‍

പുതുപുത്തന്‍ ഓഫറുകളുമായി വീണ്ടും ജിയോ. മൊബൈല്‍ കണക്ഷന്‍ ഉപഭോക്താക്കളെ തങ്ങളില്‍ തന്നെ പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജിയോ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 19 രൂപ മുതല്‍ 9999 രൂപയുടെ പ്ലാന്‍ വരെയാണ് ജിയോയുടെ പുതിയ പ്രഖ്യാപനത്തില്‍ നിരക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 19 രൂപയുടെ പാക്കേജില്‍ ഒരു ദിവസത്തേക്ക് മാത്രമായി പരിധിയില്ലാത്ത വോയ്സ് കോളുകള്‍ ലഭിക്കും. ഇതില്‍ കേവലം 200 എംബി മാത്രമാണ് ഡേറ്റയായി ലഭിക്കുക. ഇതിനു പുറമെ 49, 96, 149 പാക്കുകളും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്.
നേരത്തെയുള്ള 309 രൂപ പ്ലാന്‍ ഇത്തവണയും നിലനിര്‍ത്തി. അതേസമയം കാലാവധി 28 ദിവസത്തില്‍ നിന്നും 56 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. ദിവസം ഒരു ജിബി ഡേറ്റാ ലഭിക്കും . ഒരു ജിബി കഴിഞ്ഞാലും നിയന്ത്രിത വേഗതയില്‍ പരിധിയില്ലാതെ ഡേറ്റാ ഉപയോഗം സാധ്യമാണ്. പുതുക്കിയ പട്ടികയില്‍ 399, 509 പ്ലാനും ഉണ്ട്. 399 പ്ലാനിന്‍റെകാലാവധി 84 ദിവസമായി നീട്ടി. 84 ദിവസം അതിവേഗം ഒരു ജിബി നിരക്കില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ഉപയോഗിക്കാം.
പുതുക്കിയ താരിഫ് പ്ലാനുകളില്‍ ഏറ്റവും മികച്ചതും ഇതു തന്നെ. 509 പ്ലാനില്‍ ദിവസം 2 ജിബി 4ജി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും. കാലാവധി 28 ദിവസത്തില്‍ നിന്ന് 56 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ദിവസത്തേക്ക് 20 ജിബി അതിവേഗ ഡേറ്റാ ഉപയോഗമേ സാധ്യമാകൂ. അതേസമയം ഇതിനു ശേഷം കുറഞ്ഞ വേഗതയില്‍ പരിധിയില്ലാതെ ഡേറ്റാ ഉപയോഗിക്കാം. പുതുക്കിയ പ്ലാനുകള്‍ ജൂലൈ 11 മുതല്‍ ഉപയോഗത്തില്‍ വരും. പുതിയ പ്ലാനുകളിലെല്ലാം വോയ്സ് കോളുകള്‍ സൗജന്യമാണ്.

Comments

comments

LEAVE A REPLY

Please enter your comment!
Please enter your name here